വലിയുപ്പാടെ ചീരണി
കുട്ടികാലത്തെ
നോമ്പുകാലം മനസ്സിന്‍റെ ഓര്‍മയില്‍ തെളിയുന്നത് മുറിയാതെ പെയ്യുന്ന മഴകാലമാണ് അന്നൊക്കെ
ആകെ എടുക്കുന്ന നോമ്പ് ഇരുപത്തിയേഴാം രാവിന്‍റെ അന്ന് മാത്രമാണ് കാലത്ത് എണീറ്റാല്‍
തന്നെ കാണാം കുട്ടികള്‍ കയ്യിലൊരു പ്ലാസ്റിക് കവറുമായി വീടുകള്‍ തോറും സകാത്തിന്
വേണ്ടി കയരിയിരങ്ങുന്ന കാഴ്ച എനിക്കും പോവാന്‍ മോഹമുണ്ടെങ്കിലും വലിയുപ്പാന്റെ
ചൂരലിന്റെ രുചി നല്ലണം അറിയുന്നത് കൊണ്ട് അതിനു മുതിരാറില്ല വലിയുപ്പ എന്തെങ്കിലും
ചില്ലറ പൈസ എനിക്ക് തന്നിട്ടേ പള്ളിയിലേക്ക് പോവൂ ഞങ്ങളുടെ വീട്ടില്‍ നിന്നും
പത്തു കിലോമീറെര്‍ ദൂരെയുള്ള പള്ളിപാടം എന്ന സ്ഥലത്തെ പള്ളിയിലെ കതീബാണ് വലിയുപ്പ
അന്ന് വലിയുപ്പാടെ മുഖത്തും നല്ല ഉല്‍ത്സാഹം കാണും കാരണം വലിയുപ്പാകും അന്ന്
വല്ലതൊക്കെ കിട്ടും പള്ളിയില്‍ നിന്നും.
അടുപ്പില്‍ തിളകുന്ന ജീരക കഞ്ഞിയും അടുക്കളയില്‍
പലകയിലിരുന്നു പത്തിരി പരതുന്നതും നോമ്പുകലാതെ വൈകുന്നേര കാഴ്ചകളാണ് ആദ്യം ചുടുന്ന
പത്തിരിക്ക് വേണ്ടി കാത്തിരികുംപോള്‍ ഉമ്മ പറയും ന്‍റെ കുട്ടി ഇവിടെ നിക്കണ്ട
നോമ്പ് മുറിയും എന്ന് നോമ്പെടുത്ത വീമ്പു പറയാനും മത്സരികാനും എനികന്നു ആരും
കൂടിനില്ലായിരുന്നു വിശപ്പിനു മുന്നില്‍ ഞാന്‍ എന്നെ തന്നെ തോല്പിക്കും
വൈകുന്നേരം
നോമ്പിന്റെ ക്ഷീണത്തോടെ കാത്തിരിക്കും വലിയുപ്പ വരുന്നതും കാത്ത് വരുമ്പോള്‍ ഒരു
സഞ്ചി നിറയെ പലഹാരങ്ങളുണ്ടാവും (ഇരുപത്തിയേഴാം രാവിന്‍റെ ചീരണി )പൂവട ആവിയട അരീരം
എന്നിങ്ങനെ വിവിധ തരം പലഹാരങ്ങള്‍ പല വീടുകളില്‍ നിന്നുള്ളതായ കാരണം പലതിനും പല
രുചികളായിരുന്നു പിറ്റേ ദിവസം വെലിയുപ്പ എന്നെയും കൂട്ടി ഒരു പോകുണ്ട് തൊട്ടടുത്ത
അങ്ങാടിയായ അരങ്ങോട്ടുകരയിലെ കുമാരേട്ടന്റെ
തുണികടയിലെക്ക് പെരുന്നല്കുള്ള തുണിയെടുക്കാന്‍ അന്നത്തെ ആ സന്തോഷവും ആഹ്ലാദവും
വാകുകളിലൂടെ വിവരിക്കാന്‍ കഴിയുന്നവയല്ല പട്ടിണിയും പരിവട്ടവുമൊക്കെ പഴയ തലമുറയുടെ
ഓര്‍മകളായിരിക്കുന്നു കാലചക്രം അതിന്റെ പണി മുടങ്ങാതെ ചെയ്യുന്ന കാരണം വര്‍ഷങ്ങള്‍
അറിയാതെ ഓടിപോവുകയാണ് ഇന്നീ പ്രവാസത്തില്‍ പള്ളികളിലെ കൂടാരത്തിലെ നോമ്പുതുരയും
ഒഴിവു ദിനത്തില്‍ സ്വന്തം വിഭവങ്ങള്‍ പരീക്ഷിച് നോമ്പ് തുറയുമായി ജീവിതം മുന്നോട്
പോവുന്നു മനുഷ്യന് വിശപാണ് അവന്‍റെ ഏറ്റവും വലിയ മതം വിശപ്പിന്റേയും
ദാഹത്തിന്റേയും വിലയറിയുക..അതുവഴി പവ്പെട്ടവന്‍റെ ജീവിതത്തിന്റെ നേര്കാഴ്ചയിലെക്ക്
ചിന്തയും പ്രവര്‍ത്തിയും കൊണ്ടെത്തികുക
മുസ്തഫ കളത്തില്‍
Comments
Post a Comment