ചുമടു താങ്ങി ....................
ചുമടു താങ്ങി .................... കാല്‍ നടക്കാര്‍ നന്നേ വിരളമായി ഇന്ന് കാണുന്ന എന്റെ ഗ്രാമത്തിലെ(എഴുമങ്ങാട്) നാല്കവല വെട്ടുകല്ലില്‍ കെട്ടിയുയര്‍ത്തി ഓടിട്ടതും കട്ട കെട്ടിയതും ചാണകം മെഴുകിയ പൊക്കമുള്ള തിന്നകള്‍ഉള്ള ഓലപുരകളും ഇന്ന് കൊണ്ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴി മാറികഴിഞ്ഞു .തല ചുമടുകാരെ എങ്ങുമേ കാനുവാനില്ലെന്കിലും അനാഥമായി ,നോകുകുത്തിപോലെ ,വാര്തക്യതിന്റെ വൈക്ലബ്യവുമായി ,കരിങ്കല്ലില്‍ കൊത്തിയെടുത്ത ,നിറം മങ്ങിയ ആ പുരാവസ്തു ,ചുമട് താങ്ങി അവിടെയുണ്ട് . ഗതകാല സ്മരണകള്‍ വിതുന്പുന്ന വിളര്‍ത്ത വധനവുമായി,വഴിപോക്കര്‍ക്കൊരു നോകുകുത്തിയായിനില്‍കുന്ന ആ കരിങ്കല്‍ കൊലാത്തെ ആരും ശ്രദ്ധിക്കുന്നെയില്ല ... എത്ര ആയിരങ്ങളുടെ ഭാരം വഹിച്ചു,ക്ഷീണം മാറ്റി ആരോടും പരിഭവമില്ലാതെ നില്‍കുന്ന വഴിതലയ്കലെ ചുമട് താങ്ങിയെ ഇന്ന് ആരോര്‍ കുന്നു